വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല് യു ഡി എഫ് സ്ഥാനാര്ത്ഥികള്ക്ക് വേണ്ടി രാപ്പകല് പ്രവര്ത്തിച്ച നേതാക്കള്ക്കും പ്രവര്ത്തകര്ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. കേരളം ജയിക്കുമെന്നും യു ഡി എഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നൂറിലധികം സീറ്റുമായി യു ഡി എഫ് അധികാരത്തിലെത്തുമെന്നാണ് രാവിലെ വോട്ടിട്ട ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
