പുതിയ സിനിമയുമായി വിനീത് ശ്രീനിവാസന്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ വിനീത് വരുന്നത് ത്രില്ലര്‍ സിനിമയുമായാണ്. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിര്‍മിക്കുന്നത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. വിനീതും നിര്‍മാണത്തില്‍ പങ്കാളിയാകും. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്. നോബിള്‍ തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തും. അടുത്ത സുഹൃത്തുക്കളാണ് നോബിളും വിനീതും. നേരത്തെ നോബിള്‍ നായകനായ ഹെലന്റെ നിര്‍മാതാവായിരുന്നു വിനീത്. വിനീത് ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നോബിള്‍. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റിയന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മനോജ് കെ ജയന്, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെപ്തംബര്‍ 25 നാണ് റിലീസ്. ജോമോന് ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന് സംഗീത സംവിധാനം.
ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്
