തുടര്‍ച്ചയായി മൂന്നാം മാസവും ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയ് യെ പിന്നിലാക്കി മഹീന്ദ്ര രണ്ടാം സ്ഥാനത്ത്. എസ്യുവി കളിലൂടെ മാത്രമാണ് മഹീന്ദ്ര ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ 47306 വാഹനങ്ങളാണ് മഹീന്ദ്ര ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടേയ്ക്ക് 44024 യൂണിറ്റുകള്‍ മാത്രമാണ് വില്ക്കാന് കഴിഞ്ഞത്. ടാറ്റയുടെ ജൂണിലെ വില്പന 37083 യൂണിറ്റുകളായിരുന്നു. എസ് യു വികളായ ബൊലേറോ, ബൊലേറോ നിയോ, എക്സ്യുവി 3എക്സഒ, ഥാര്‍, ഥാര്‍ റോക്സ്, സ്കോര്‍പിയോ ക്ലാസിക്, സ്കോര്‍പിയോ എന്‍, എക്സ്യുവി 700, എക്സ്യുവി 400, ബിഇ 6, എക്സ്യുവി 9ഇ എന്നീ വാഹനങ്ങളുടെ വില്പനയിലൂടെയാണ് മഹീന്ദ്ര നേട്ടം കൈവരിച്ചത്. 2634 വാഹനങ്ങളാണ് ജൂണ്‍ മാസത്തില്‍ കമ്പനി കയറ്റുമതി ചെയ്തത്. 2024 ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 40022 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് 18 ശതമാനത്തിന്റെ വര്‍ധനവാണ് ഈ ജൂണില്‍ മഹീന്ദ്ര സ്വന്തമാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 152067 യൂണിറ്റുകളാണ് മഹീന്ദ്ര ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 124248 യൂണിറ്റായിരുന്ന സ്ഥാനത്ത് 22 ശതമാനത്തിന്റെ വര്‍ധനവ്.
തുടര്‍ച്ചയായ മൂന്നാം മാസവും മഹീന്ദ്ര രണ്ടാം സ്ഥാനത്ത്
