മലപ്പുറം തുവ്വൂരിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ സുനിൽരാജ് പിടിയിലായി. 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ്പിടിയിലായത്. വില്ലേജ് ഓഫീസർ പട്ടയം ലഭിക്കാൻ നൽകേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയിൽ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ വാങ്ങിയത്.
മലപ്പുറം തുവ്വൂരിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിലായി
