ബോംബ് സ്ഫോടനം നടന്ന കണ്ണൂർ എരിഞ്ഞോളിയിലെ പറമ്പിൽ കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തി. എന്നാൽ ഒന്നും തന്നെ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്.
ബോംബ് സ്ഫോടനം നടന്ന കണ്ണൂർ എരിഞ്ഞോളിയിലെ പറമ്പിൽ കാട് വെട്ടി തളിച്ച് പരിശോധന നടത്തി
