സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറി. റഷ്യയും യുഎഇയുമാണ് വെനസ്വേലയ്ക്ക് മുന്നിലുള്ളത്. മെയ് മാസത്തില്‍ മാത്രം പ്രതിദിനം 4,17,000 ബാരല്‍ എണ്ണയാണ് വെനസ്വേല ഇന്ത്യയിലെത്തിച്ചത്. ഏപ്രിലില്‍ ഇത് 2,83,000 ബാരല്‍ ആയിരുന്നു. മറ്റ് വിപണികളെ അപേക്ഷിച്ച് വെനസ്വേലയില്‍ നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. മെയ് മാസത്തില്‍ ഇറാനില്‍ നിന്ന് ഒരു കപ്പലും ഇന്ത്യയിലെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ 9,69,000 ബാരല്‍ ഉണ്ടായിരുന്ന ഇറാഖി എണ്ണ വരവ് മെയ് മാസത്തില്‍ 51,000 ബാരലായി വന്‍തോതില്‍ കുറഞ്ഞു. എണ്ണവില അമിതമായി വര്‍ധിപ്പിച്ചത് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി. ഏപ്രിലില്‍ 6,70,000 ബാരല്‍ ആയിരുന്ന സൗദി എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ 3,40,000 ബാരലായി പകുതിയായി കുറഞ്ഞു. മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏപ്രിലിനെ അപേക്ഷിച്ച് 8% വര്‍ധിച്ച് പ്രതിദിനം 4.9 ദശലക്ഷം ബാരലിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇറാന്‍ യുദ്ധത്തിന് മുന്‍പ് ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന 5.2 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് ഇത് എത്തിയിട്ടില്ല.
ഇന്ത്യയുടെ മൂന്നാമത്തെ എണ്ണ വിപണിയായി വെനസ്വേല
