പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി അവരുടെ റിയല്‍മി 16 സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ പുറത്തിറക്കി. റിയല്‍മി 16ടി എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. 144ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് ബ്രൈറ്റ്‌നസ്സുമുള്ള 6.81 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. 8ജിബി റാം വരെയുള്ള വേരിയന്റുകളും 256ജിബി ഇന്റേണല്‍ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 8,000 എംഎഎച്ച് സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 50എംപി സോണി ഐഎംഎക്‌സ് 852 പ്രൈമറി റിയര്‍ കാമറയും 1080പി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന 16എംപി സെല്‍ഫി കാമറയും ഇതിനുണ്ട്. ഇതിനൊപ്പം എഐ പോര്‍ട്രെയ്റ്റ് ഗ്ലോ, എഐ ഇന്‍സ്റ്റന്റ് ക്ലിപ്പ് തുടങ്ങിയ എഐ കാമറ ടൂളുകളും ലഭ്യമാണ്. 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് റെഡ് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
