പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കാട്ടാളന്‍’ എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടു. എ ഫോര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. മാര്‍ക്കോയിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്ടിച്ച ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്. കാട്ടാളന്‍ എന്ന പേരിന് അനുയോജ്യമാകുന്നത് നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസ്സികമായ പോരാട്ടം തന്നെയാണ്. ആനയെ തളച്ച് അതിന്റെ മസ്തകം വെട്ടിപ്പിളര്‍ന്ന് പോരാട്ടം നടത്തുന്ന നായകനായ ആന്റെണി പെപ്പെയുടെ രംഗങ്ങള്‍ ടീസറിലൂടെ പുറത്തുവിട്ടിരുന്നു. കബീര്‍ദുഹാന്‍ സിംഗ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, സിദ്ദിഖ്, റാജ്കിരണ്‍ദാസ്, ഷോണ്‍ ജോ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
