മലയാള സിനിമയിലെ രണ്ട് വന്‍ പ്രതിഭകളായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രം ജൂണ്‍ 5 മുതല്‍ സീ5 ല്‍ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ഡാനിയല്‍ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടര്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. സംവിധാനത്തിന് പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, സറിന്‍ ഷിഹാബ്, ജിനു ഏബ്രഹാം, ഇന്ദ്രന്‍സ്, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, വിനീത് തട്ടില്‍, ഗീതി സംഗീത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഒരു സര്‍പ്രൈസ് ക്യാരക്ടര്‍ ആയാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടിയില്‍
