Untitled design 2025 10 05T114249.975

ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢ സംഘങ്ങൾ വിളയാടുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മുഖ മാസികയായ യോഗനാദം എഡിറ്റോറിയലിൽ ആണ് വെളളാപ്പള്ളി നടേശന്റെ വിമർശനം. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ടതാണ് ഗൂഢസംഘങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ഭരണത്തിൽ നടക്കുന്നത് നല്ല കാര്യങ്ങളെക്കാൾ കെട്ട കാര്യങ്ങളാണ്, കണക്കും ഓഡിറ്റും കോടികൾ വിലമതിക്കുന്ന സ്വർണവും രത്നവും കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ലെന്നും  ഭക്തർക്ക് ശാന്തിയും സമാധാനവും നൽകേണ്ട ആരാധനാലയങ്ങളിൽ ഇപ്പോൾ അത് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *