നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി അവർ അക്കൗണ്ട് തുറന്നാൽ പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
