വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകൾ ആദ്യമെണ്ണും. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സർവീസ് വോട്ടുകളുടെ എണ്ണമെന്നും, സർവീസ് വോട്ടുകൾ പൂർത്തിയാക്കുമ്പോഴാണ് ഫൈനൽ കൗണ്ട് വരികയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. മെയ് ആറ് വരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ
