പ്രതികൂല കാലാവസ്ഥ കാരണം ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ 43.38 കോടി രൂപയുടെ കൃഷിനാശം. വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗ ശല്യം മൂലം നേരത്തേ തന്നെ ബുദ്ധിമുട്ടിലായിരുന്ന കർഷകരെ പ്രതികൂല കാലാവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കി. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ലഭിച്ചതിന് ശേഷമേ യഥാർത്ഥ നഷ്ടത്തിന്റെ പൂർണ കണക്ക് വ്യക്തമാകൂവെന്നും അധികൃതർ വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ 43 കോടിയുടെ കൃഷിനാശമെന്ന് റിപ്പോർട്
