പാചകവാതകത്തിന് വിലകുറക്കാതെ മുന്നോട്ടുപോകാന്‍ ആവില്ല എന്ന നിലപാടിൽ ഹോട്ടല്‍ ഉടമകള്‍. വിഷയം പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണു തീരുമാനം. 19 കിലോ സിലിണ്ടറിന്റെ വില 3100 ന് മുകളിലാണ്. ഇത്രയും വിലകൊടുത്ത് പാചകവാതകം വാങ്ങുന്നത് വലിയ നഷ്ടമാണെന്നും മുന്നോട്ടുപോകാന്‍ ആകാത്ത സാഹചര്യത്തില്‍ ആണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.വില കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് മെയ് ആറിന് ഹോട്ടല്‍ അടച്ചിട്ട് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
പാചകവാതകത്തിന് വില കൂട്ടിയതോടെ ഹോട്ടലുകളില്‍ പ്രതിസന്ധി
