കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുമ്പ് രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ആശുപത്രിയിൽ വീണ്ടും പുക ഉയർന്നത് ഗുരുതര വീഴ്ച എന്നാണ് ആരോപണം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുമ്പ് രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് മന്ത്രി വീണാ ജോർജ്
