തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നോട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണമെന്നും, മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാതെ വെടിക്കെട്ടിനുള്ള സൗകര്യങ്ങൾ ഒരുക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നിടത്ത് ഒരു ഫയർ എഞ്ചിൻ പോലുമില്ലായിരുന്നുവെന്നും ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് വിഡി സതീശൻ
