കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർമ്മകൾ ഉണ്ടായിരിക്കണമെന്നാണ് വോട്ടർമാരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് വി ഡി സതീശൻ. പാചകവാതകം പെട്രോൾ എന്നിവയുടെ വില കുറക്കുക, 15 ലക്ഷം അക്കൗണ്ടിൽ നൽകുന്നത്, കർഷകന്റെ വരുമാനം കൂട്ടുക എന്നീ ഗ്യാരണ്ടികൾ ഒന്നും ഇതുവരെ പാലിച്ചിട്ടില്ല. മോദിയുടെ ഗ്യാരണ്ടിയെന്ന വാക്കിന് ചാക്കിന്റെ വില പോലുമില്ല. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും. ഇനി പരാജയം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർമ്മകൾ ഉണ്ടായിരിക്കണമെന്നാണ് വോട്ടർമാരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് വി ഡി സതീശൻ
