എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം കലക്കിയതെന്ന് വിഡി സതീശൻ.എംആർ അജിത് കുമാർ പൂരം കലക്കാൻ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ്. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. കൊച്ചിയിൽ കോൺഗ്രസ് ബ്ലോക്ക് തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേരളത്തിൽ സിപിഐഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇപി ജയരാജനും കാണുന്നത് എന്തിനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരിൽ ഇഡിയെ കണ്ടിട്ടില്ല.ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷമായി ഒളിച്ചു വെച്ചു. പിവി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാട്.സർക്കാരിന്റേത് ഇരട്ടത്താപ്പ് ആണ്. ആരോപണ വിധേയൻ തന്നെ അന്വേഷണം നടത്തുകയാണ്.പൊലീസ് പൂരനഗരിയിൽ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെ. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം കലക്കിയതെന്ന് വിഡി സതീശൻ
