വിരമിക്കൽ വാർത്തകൾ നിഷേധിച്ച് ഇന്ത്യയുടെ ബോക്സിംഗ് താരം മേരികോം. ബോക്സിംഗില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി മൂലം താൻ വിരമിക്കുന്നുവെന്നും മേരി കോം വ്യക്തമാക്കിയാതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. വിരമിക്കല്‍ പ്രഖ്യാപനമുണ്ടാവുമ്പോള് താൻ മാധ്യമങ്ങളുടെ മുന്നില്‍ വരുമെന്ന് മേരികോം വ്യക്തമാക്കി. രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ വനിതാ ബോക്സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് വരെ മാത്രമേ മത്സരിക്കാന്‍ പാടുള്ളു എന്ന നിയമത്തെ മുൻനിർത്തിയാണ് മാധ്യമങ്ങൾ മേരികോം വിരമിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത്.
വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം മേരി കോം
