കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് രണ്ട് പേർക്കും സ്തുത്യർഹ സേവനത്തിന് പതിനൊന്ന് പേരും രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾക്ക് അർഹരായി. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവരാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയത്. പോലീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്, കറക്ഷണല്‍ സര്‍വീസ്, അഗ്നിശമന സേന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സേവന മെഡലുകള്‍ നേടിയത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരേന്ദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി. എഎസ്ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോഗസ്ഥർ.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
