ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നീക്കമുണ്ടോയെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്റില്‍ കെ സുധാകരൻ എംപി ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിലാണ് സുധാകരന് മറുപടി ലഭിച്ചത്. എന്നാൽ ഹമാസ് വിഷയത്തിലെ കേന്ദ്രനിലപാട് വരും ദിവസങ്ങളിൽ എല്ലാവർക്കും മനസ്സിലാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
ഹമാസ് വിഷയത്തിലെ കേന്ദ്രനിലപാട് വരും ദിവസങ്ങളിൽ എല്ലാവർക്കും മനസ്സിലാകുമെന്ന് വി മുരളീധരൻ
