വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നാലാം പാദത്തില്‍ 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍ നിന്ന് 14.1 ശതമാനമാണ് വര്‍ധന. 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വര്‍ധിച്ച് 112.13 കോടി രൂപയിലെത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധന. അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍ വര്‍ഷം 313.72 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ലാഭത്തില്‍ 23.6 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവുണ്ടായയി. ഇലക്ട്രിക്കല്‍സ് വിഭാഗം നാലാം പാദത്തില്‍ 771.78 കോടി രൂപയുടെ വരുമാനം നേടി. ഇലക്ട്രോണിക്‌സ് മേഖല 22.3% വാര്‍ഷിക വളര്‍ച്ചയോടെ 498.27 കോടി രൂപയുടെ വരുമാനം നേടി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 4.1% വളര്‍ച്ചയോടെ 426.11 കോടി രൂപയുടെ വരുമാനവും സണ്‍ഫ്‌ളെയിം ബ്രാന്‍ഡിന് കീഴിലുള്ള ഉല്‍പന്നങ്ങള്‍ 60.10 കോടി രൂപയുടെ വരുമാനവും നേടി.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നാലാം പാദ വരുമാനത്തില്‍ വര്‍ധന
