റിലീസിനു മുന്നേ ഏകദേശം 160 കോടിക്ക് ‘ജയിലര്‍ 2’ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ. മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. തമിഴകത്തെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഒടിടി ഡീലാണ് ഇത്. സെപ്റ്റംബര്‍ നാലിനായിരിക്കും ചിത്രത്തിന്റെ റിലീസ്. നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം നേടി. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതും.
