തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. 2019ലെ കേസുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2025ലും സമാനമായ രീതിയില്‍ സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ചില വ്യക്തതയ്ക്കായി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
