അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില് പ്രതികള് പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള് അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രില് 25 മുതല് ജൂണ് 5 വരെ ഉള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചത്. 39 ദിവസത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്നാണ് 70 തവണ സംഭാവന തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. അതേസമയം അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ് നേതൃത്വം. 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത്റായിയെയും, അനിൽമിശ്രയേയും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്. സംഭാവന കൊള്ളയുടെ വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ടുഉള്ള സിസിടിവി ദൃശ്യങ്ങള് എസ്ഐടിക്ക് ലഭിച്ചു
