വനം വകുപ്പും സംസ്ഥാന സര്‍ക്കാരും 9 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് വന്യജീവി ആക്രമത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനുമെതിരെ ആക്രമണം നടത്തുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള വ്യവസ്ഥയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം നല്‍കിയിട്ടുണ്ട്.വന്യജീവി ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെ രക്ഷിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു. വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന കാര്യത്തിലുള്ള നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് തുടങ്ങിയവച്ച സമരങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന് മുന്നറിയിപ്പ് നല്കി.
വന്യജീവി ആക്രമത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്
