രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറും,ജി സുകുമാരൻ നായരുമായി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. എന്നാൽ ഇത് ഒരിക്കലും രാഷ്ട്രീയം ചർച്ച അല്ലായിരുന്നു എന്നും സൗഹൃദ സന്ദർശനമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുകുമാരൻ നായർ മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പുസ്തകം തനിക്ക് സമ്മാനമായി നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്തിടെ ബിജെപിയിൽ ചേർന്ന ഷോൺ ജോർജിനൊപ്പം ആണ് എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ എത്തിയത്.
രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി
