കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിൽ ഇറങ്ങി പിറ്റേദിവസം ഹോസ്പിറ്റലിൽ മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ ഷൗക്കത്തലി, സിദ്ദിഖലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊയ്തീൻ ആരിഫിന്റെ ബന്ധു അബ്ദുൾ റഷീദിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളുള്ളതായി പോലീസിന്റെ പ്രാഥമികപരിശോധനയില്‍ തെളിഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് പോലീസ് കേസന്വേഷണം നടത്തിയത്.
പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിൽ ഇറങ്ങി പിറ്റേദിവസം ഹോസ്പിറ്റലിൽ മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
