ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നടപടികളും തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും നയതന്ത്ര ചർച്ചകൾക്ക് വലിയ തടസ്സമാകുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി.
കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി ട്രംപ്
