Untitled design 2026 04 21T111637.260

തമിഴ്നാ‌ട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 23നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ,കനിമൊഴി എംപി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും. അതേസമയം പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതുക. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ്സും അട്ടിമറി ലക്ഷ്യമിട്ട് ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *