Untitled design 2026 04 21T110214.142

അമേരിക്കന്‍ ടെക് ഭീമനായ ആപ്പിളിനെ നീണ്ട 15 വര്‍ഷക്കാലം  നയിച്ച ശേഷം ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു. സിഇഒ സ്ഥാനം മാറുമ്പോഴും ടിം കുക്ക് ആപ്പിളില്‍ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് തുടരും. ജോൺ ടെർണസ്‌ ആകും സെപ്റ്റംബർ ഒന്ന് മുതൽ ആപ്പിളിന്‍റെ പുതിയ സിഇഒ. നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ് ടെര്‍ണസ്. സ്റ്റീവ് ജോബ്‌സിന് ശേഷം 2011 മുതൽ കഴിഞ്ഞ 15 വർഷം ആപ്പിളിന് നേതൃത്വം നൽകിയത് ടിം കുക്കായിരുന്നു. ഇക്കാലയളവിൽ കമ്പനിയുടെ വിപണി മൂല്യം 20 ഇരട്ടി വർധിച്ച്‌ നാല്‌ ട്രില്യൻ ഡോളറായി. ആപ്പിള്‍ ഇന്‍റലിജന്‍സ് പോലുള്ള നവീന സാങ്കേതിക പദ്ധതികള്‍ക്ക് ആപ്പിള്‍ തുടക്കമിട്ടത് ടിം കുക്കിന്‍റെ കാലയളവിലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *