‘ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവന്, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീര്‍ കരമന, രാജസേനന്, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. മോഹന്‍ സിത്താരയാണ് സംഗീതം. ‘ഈ രാവില്‍ നോവും’ എന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മായ്ക്കുന്നു ഞാനെന്നെ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചത്. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍.ആര്.നിര്‍മിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തില്‍ അഴകപ്പന്‍ ഛായാഗ്രഹണവും വി.എസ്.വിശാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. എ.ആര്.കണ്ണന് ആണ് പ്രോജക്ട് ഡിസൈനര്‍. ഫെബ്രുവരി 28ന് ‘രണ്ടാം യാമം’ പ്രദര്‍ശനത്തിനെത്തും.
‘രണ്ടാം യാമം’ എന്ന സിനിമയുടെ ട്രെയിലര്‍
