ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 1600, 140 എന്നീ സീരീസുകളില്‍ ആരംഭിക്കുന്ന ഫോണ്‍ നമ്പറുകളെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ‘സ്പാം’ എന്ന് ടാഗ് ചെയ്യാനോ, ഫില്‍ട്ടര്‍ ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ അനുവാദമില്ലെന്ന് ട്രായ് വ്യക്തമാക്കി. ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് ട്രായിയുടെ നിലപാട്. ട്രൂകോളര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസേന 5.25 ലക്ഷത്തിലധികം ആളുകളാണ് 1600, 140 സീരീസ് നമ്പറുകളില്‍ നിന്നുള്ള കാളുകള്‍ സ്പാം ആണെന്ന് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം 5.25 ലക്ഷം ആളുകള്‍ ഇത് സ്പാം ആണെന്ന് പരാതിപ്പെട്ടിട്ടും ഇത് തടയാന്‍ സാധിക്കുന്നില്ല. ട്രൂകോളര്‍ ഉപഭോക്താക്കള്‍ മാത്രം ദിവസേന 140 സീരീസിലെ 4 ലക്ഷം കാളുകളും 1600 സീരീസിലെ 1.25 ലക്ഷം കാളുകളും ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇരു സീരീസുകളില്‍ നിന്നുമായി വരുന്ന 5.1 കോടിയിലധികം കാളുകള്‍ ഉപഭോക്താക്കള്‍ ഫോണ്‍ എടുക്കാതെ ഉപേക്ഷിക്കുകയാണ്.
