2026 ജൂണ്‍ മാസത്തില്‍ സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് മ്യൂച്വല്‍ ഫണ്ട് വിപണി. വ്യക്തിഗത നിക്ഷേപകരുടെ എസ്ഐപി നിക്ഷേപം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍, മൊത്തം വ്യവസായത്തില്‍ നിന്ന് ആകെ 52,949 കോടി രൂപയുടെ അറ്റ പിന്‍വാങ്ങല്‍ രേഖപ്പെടുത്തി. ജൂണില്‍ പ്രതിമാസ എസ്ഐപി നിക്ഷേപം 31,781 കോടി രൂപയെന്ന റെക്കോഡ് നേട്ടത്തിലെത്തി. ഇത് 2026 മെയ് മാസത്തേക്കാള്‍ 2.7 ശതമാനവും മുന്‍വര്‍ഷം ജൂണിനേക്കാള്‍ 16.5 ശതമാനവും കൂടുതലാണ്. ജൂണില്‍ 55.51 ലക്ഷം പുതിയ എസ്ഐപിക ജൂണില്‍ പ്രതിമാസ എസ്ഐപി നിക്ഷേപം 31,781 കോടി രൂപയെന്ന റെക്കോഡ് നേട്ടത്തിള്‍ ആരംഭിച്ചപ്പോള്‍ 50.64 ലക്ഷം എണ്ണം മാത്രമാണ് നിര്‍ത്തലാക്കിയത്. എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 9.78 കോടിയായി ഉയര്‍ന്നത് ചെറുകിട നിക്ഷേപകരുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. ഇക്വിറ്റി ഫണ്ടുകളിലേക്ക് തുടര്‍ച്ചയായ 64-ാം മാസവും നിക്ഷേപം ഒഴുകിയെത്തി, ജൂണില്‍ മാത്രം 28,973 കോടി രൂപയാണ് എത്തിയത്. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് 1.09 ലക്ഷം കോടി രൂപയുടെ വന്‍തോതിലുള്ള പിന്‍വലിക്കലാണ് ആകെ ബാധിച്ചത്. പിന്‍വലിക്കലുകള്‍ക്കിടയിലും മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ആകെ ആസ്തി 82.22 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
