വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സംഘത്തെ രൂപീകരിച്ചു. റവന്യൂ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി കൺവീനറായ സമിതിയാണ് ദുരന്തകാരണം കണ്ടെത്താൻ അന്വേഷണം നടത്തുക. ജിയോളജിസ്റ്റായ ഡോ. സിപി രാജേന്ദ്രൻ, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, എക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
കള്ളാടി തുരങ്കപാത ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ചു
