വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് മോഹന്‍ലാല്‍. ‘തളിരോമലേ…ചെറുതൂവലേ…’ എന്ന ഗാനം പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്സ് ബിജോയിയാണ് സംഗീതം. വിസ്മയ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ഗാനരംഗത്തില്‍ കാണിക്കുന്നത്. വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മയായി ചിപ്പിയുമാണ് അഭിനയിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകനായ പുതുമുഖ താരം ആശിഷ് ജോ ആന്റണിയുമുണ്ട്. മെഗാഹിറ്റായ 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. ഓഗസ്റ്റ് ഏഴിനാണ് റിലീസ്. ബോബി കുര്യന്‍, ഗണേഷ് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
വിസ്മയ മോഹന്‍ലാല്‍ ചിത്രം ‘തുടക്ക’ത്തിലെ ഗാനം
