സൗത്ത് കൊറിയന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഹോപ്പ്’ ട്രെയിലര്‍ എത്തി. ‘ദ് ചേസര്‍’, ‘ദ് വെയ്ലിങ്’ എന്നീ സിനിമകളുടെ സംവിധായകനായ നാ ഹോങ് ജിന്‍ ആണ് സംവിധാനം. ഹ്വാങ് ജങ് മിന്‍, സോ ഇന്‍, ജുങ് ഹോ യൂന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. കൂടാതെ ടെയ്ലര്‍ റസല്‍, അലിസിയ വികന്‍ഡെര്‍, മൈക്കല്‍ ഫാസ്‌ബെന്‍ഡര്‍ എന്നിവര്‍ ഏലിയന്‍ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കുന്നു. ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ വിഎഫ്എക്‌സ് വലിയ വിമര്‍ശനം നേരിട്ടു. പ്ലസ് എം എന്റര്‍ടെയ്ന്‍മെന്റ് വിതരണത്തിനെത്തിക്കുന്ന ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും.
സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഹോപ്പ്’ ട്രെയിലര്‍
