സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത
