ലക്നൗവിൽ 4 നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ഹസ്രത്ഗഞ്ചിലെ അലയ അപ്പാർട്ട്മെന്റ് ആണ് തകർന്ന് വീണത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് അറിയിച്ചിട്ടുണ്ട്.ഈ കെട്ടിടത്തിൽ 4 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഭൂകമ്പത്തിലുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
ലക്നൗവിൽ 4 നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു
