മൂന്ന് മാസത്തെ റേഷൻ വ്യാപാരി കമീഷൻ വിതരണത്തിനുളള മുൻകൂർ തുക അനുവദിച്ചു. ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്, 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാൽ അറിയിച്ചു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ് കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് മാസത്തെ റേഷൻ വ്യാപാരി കമീഷൻ വിതരണത്തിനുളള മുൻകൂർ തുക അനുവദിച്ചു
