വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവർക്കായി പുത്തുമലയിൽ കൂട്ടക്കുഴിമാടങ്ങൾ. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുo ഇന്ന് സംസ്കരിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. സർവമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത് . ഇന്നലെ പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്കാരം പൂർത്തിയാക്കിയത്.
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവർക്കായി പുത്തുമലയിൽ കൂട്ടക്കുഴിമാടങ്ങൾ
