അമിതവണ്ണം കുറയ്ക്കുന്നതിനും ടൈപ്പ് 2 ഡയബറ്റിസില്‍ നിന്നും സംരക്ഷിക്കുന്ന മരുന്നുകള്‍ സ്തനാര്‍ബുദത്തെയും പ്രതിരോധിക്കുമെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നു. ഒസെംപിക്, വെഗോവി, മൗന്‍ജാരോ, സെപ്ബൗണ്ട് തുടങ്ങിയ ഏഘജ1 മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 45നും 80നും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ജിഎല്‍പി 1 മരുന്നുകള്‍ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ജിഎല്‍പി 1 മരുന്നുകള്‍ ഉപയോഗിച്ചവരില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 30 ശതമാനം കുറവാണെന്ന് കണ്ടെത്തി. അമിതവണ്ണം സ്തനാര്‍ബദ സാധ്യത കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. മരുന്നുകളുടെ സഹായത്തോടെ ശരീരഭാരം കുറയുന്നതാകാം കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ആര്‍ത്തവ വിരാമത്തോടെ ഈ സാധ്യത കൂടുകയും ചെയ്യുന്നു. വിശപ്പ് കുറച്ചുകൊണ്ടാണ് ജിഎല്‍പി 1 മരുന്നുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. വയറുനിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്ന ഹോര്‍മോണിനെ അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്. അതോടൊപ്പം ഇവ ഇന്‍സുലിന്‍ നിര്‍മാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന് ഈ മരുന്ന് ഉപയുക്തമാകുന്നത്.
ഈ മരുന്നുകള്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കും
