ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ്. കഴിഞ്ഞ 56 വർഷമായി പാലസ്തീൻ ജനത തങ്ങളുടെ ഭൂമിയിൽ അധിനിവേശത്തിനിരയായി വീർപ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇസ്രയേൽ അംബാസഡർ ഗിലഡ് എർദാൻ രംഗത്തെത്തി. ഇസ്രയേൽ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവർത്തനത്തെ ഒരു നിലക്കും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം, എത്രയും പെട്ടെന്ന് തന്നെ ഗുട്ടെറസ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ്
