നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സര്‍വ്വം മായ’യുടെ ടീസര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി മൂഡിലുള്ള സിനിമയായിരിക്കും ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പോയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. നിവിന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണെന്ന് ടീസര്‍ വ്യക്തമാക്കുന്നു. സൂപ്പര്‍ ഹിറ്റായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂര്‍വ്വത്തിന്റെ കഥയും അഖിലിന്റേതായിരുന്നു. ജനാര്‍ദ്ധനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍, അല്‍താഫ് സലീം, പ്രിറ്റി മുകുന്ദന്‍ തുടങ്ങിയവരും സര്‍വ്വം മായയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘സര്‍വ്വം മായ’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
