ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഗണ്യമായ കുറവുണ്ടായി. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ ഇടിവാണ് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത്. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കുറയുന്നത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, സെപ്റ്റംബറില്‍ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള മൊത്തം അറ്റ നിക്ഷേപം 30,422 കോടി രൂപയായി കുറഞ്ഞു. ഓഹരി വിപണികളില്‍ ലാഭമെടുപ്പിനുള്ള അവസരമുണ്ടായതും ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും നിക്ഷേപകരെ ഒരു പരിധി വരെ ബാധിച്ചു. എങ്കിലും, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി റെക്കോര്‍ഡ് നിക്ഷേപം തുടര്‍ന്നു എന്നത് വിപണിക്ക് ആശ്വാസം നല്‍കുന്നു. 2025 സെപ്റ്റംബറിലെ എസ്‌ഐപി നിക്ഷേപങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 29,361 കോടി രൂപയിലെത്തി. സ്വര്‍ണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് സ്വര്‍ണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 2,189 കോടി രൂപയില്‍ നിന്ന് 8,363 കോടി രൂപയായി വന്‍തോതില്‍ ഉയര്‍ന്നു.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കുറവ്
