അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍. താലിബാൻ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നത്. പുരുഷ മാധ്യമപ്രവർത്തകർക്ക് അൽപ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ അവർ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്‌ലിമ ‘എക്സി’ൽ കുറിച്ചു.
അമീർഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍
