രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മത്ത്’. ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. എന്റെ കുഞ്ഞല്ലേ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷംന ചക്കാലക്കല്‍ ആണ്. സംഗീതം സക്കറിയ ബക്കളം. നടന് ടിനി ടോം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം പുറത്തിറക്കിയത്. ഈ മാസം 21ന് ചിത്രം തിയറ്ററുകളിലെത്തും. ടിനി ടോം തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. നരന് എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു. കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടിനി ടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്, ഫൈസല്‍, യാര, സല്മാന്, ജസ്ലിന്, തന്വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
‘മത്ത്’ ചിത്രത്തിലെ ടിനി ടോം ആലപിച്ച ഗാനം
