ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് എന്നീ വാർഡുകളിലെ 211 പേര്‍ക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ചതുരംഗപ്പാറ വില്ലേജ് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കണ്ണന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ 115 പേർ നേരിട്ട് ഹാജരായി. ഇവരില്‍ നിന്നും എവിടെ വോട്ട് രേഖപ്പെടുത്താനാണ് താല്പര്യമെന്ന സമ്മത പത്രം ഒപ്പിട്ട് വാങ്ങി. എൺപത്തി അഞ്ചോളം പേർ കേരളത്തിലെ വോട്ട് നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഹാജരാകാത്തവർ തമിഴ് നാട്ടിൽ സ്ഥിര താമസം ഉള്ളവരോ മരിച്ചവരോ ആണെന്നാണ് നിഗമനം. നോട്ടീസ് കൈപ്പറ്റിയവർ ഹാജരാകാത്തത് സംബന്ധിച്ച് റവന്യൂ വകുപ്പ് പരിശോധന നടത്തും. ഹിയറിംഗ് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക് കൈമാറും. തുടർന്ന് തമിഴ് നാട്ടിലെ തേനി ജില്ലയിലെ ഫോട്ടോ പതിച്ച വോട്ടേഴ്സ് ലിസ്റ്റ് ഔദ്യോഗികമായി ആവശ്യപ്പെടും. ഇത് ഇടുക്കിയിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പരിശോധിച്ച ശേഷം ഇരട്ട വോട്ടുകളിൽ ഒന്ന് നീക്കം ചെയ്യും.
ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് വോട്ടർമാരുടെ ഹിയറിങ് നടത്തി
