കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച ഹാജരാകണമെന്നാണ് ഇഡി നോട്ടീല് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എംഎം വര്‍ഗീസ് അറിയിച്ചു. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് സൂചന. അതോടൊപ്പം കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്റെ ഭാഗമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി നോട്ടീസ് നല്‍കും
