ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന ഘടകം ലഫ്റ്റനന്റ് ഗവർണർക്ക് കത്ത് നല്കി. അതോടൊപ്പം മദ്യനയ അഴിമതിയിൽ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി അറിയിച്ചു. കേജ്രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പില്‍ ആപ്പിന് ഗുണമാവുമെന്നും ഇഡി വിളിപ്പിച്ചാൽ മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി
